Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vavu Bali

Idukki

ക​ര്‍​ക്ക​ട​ക വാ​വുബ​ലി അ​യ്യ​പ്പ​ന്‍​കോ​വി​ലി​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും

ഇ​ടു​ക്കി: ക​ര്‍​ക്കട​ക വാ​വി​നോ​ട​നു​ബ​ന്ധി​ച്ച് അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ എ​ഡി​എം മി​നി കെ. ​ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് വാ​വു​ബ​ലി ദി​ന​ത്തി​ല്‍ ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​നും ത​ര്‍​പ്പ​ണ​ത്തി​നു​മാ​യി എ​ത്താ​റു​ള്ള​ത്. ന​ദി​യി​ല്‍ നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ക്കാ​നി​ട​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും ചേ​ര്‍​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി ഒ​ഴു​ക്ക് കു​റ​ഞ്ഞ സു​ര​ക്ഷി​ത മേ​ഖ​ല​ക​ള്‍ മു​ന്‍​കൂ​ട്ടി അ​ട​യാ​ള​പ്പെ​ടു​ത്തും.

ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ ദ്ര​വി​ച്ചു​നി​ല്‍​ക്കു​ന്ന മ​ര​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ നേ​രി​ട്ടു പ​രി​ശോ​ധി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ എ​ഡി​എം ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി 50 പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്കും.

തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ ആ​ളു​ക​ളെ കൂ​ട്ട​ത്തോ​ടെ ക​യ​റ്റി​വി​ടാ​തെ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തും. പു​ഴ​യി​ല്‍ ഒ​ഴു​ക്ക് കൂ​ടി​യാ​ല്‍ പ​ക​രം സു​ര​ക്ഷി​ത ബ​ലി​ത​ര്‍​പ്പ​ണ സൗ​ക​ര്യം ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കാ​നും തീ​രു​മാ​നി​ച്ചു.

Latest News

Corehub Up